വിവേകാനന്ദ സ്വാമികൾ ഭാരത സംസ്കൃതിയുടെ സന്ദേശ വാഹകൻ

ബാലുശ്ശേരി: വിവേകാനന്ദ സ്വാമികൾ ഭാരത സംസ്കൃതിയുടെ സന്ദേശവാഹകനും ഭാരതീയ ദർശനങ്ങളെ ലോകത്തിന് കാണിച്ചു കൊടുത്ത യതിവര്യനുമായിരുന്നെന്ന് കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം പ്രിൻസിപ്പൽ ഡോ. ഇ. പ്രകാശ് പറഞ്ഞു. കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠത്തി​‍ൻെറയും രാമകൃഷ്ണ വിവേകാനന്ദ ഭാവപ്രചാര പരിഷത്തി​‍ൻെറയും ആഭിമുഖ്യത്തിൽ നടന്ന വിവേകാനന്ദ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. റിട്ട.ഡി.ഡി.ഇ പി.കെ. സുപ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. രോഹിത്, ഡോ. എ. മനോജ് കുമാർ, ഡോ. ദീപക്, എം. ഹരീന്ദ്രനാഥ്, സുലോചന എന്നിവർ സംസാരിച്ചു. രാജൻ ബാലുശ്ശേരി സ്വാഗതവും രജിൽ കൊമ്പിലാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.