യുവജന ദിനത്തിൽ കൂട്ടയോട്ടം

നാദാപുരം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ചേലക്കാടുനിന്ന് നാദാപുരം വ​െര കൂട്ടയോട്ടം നടത്തി. ജനപ്രതിനിധികളും വിവിധ ക്ലബ് ഭാരവാഹികൾ, യുവജന രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. നാദാപുരം ഗവ. യു.പി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് പ്രസിഡൻറ്​ വി.വി. മുഹമ്മദലി യുവ കർമസേന പ്രഖ്യാപനം നടത്തുകയും യുവജന ദിന സന്ദേശം നൽകുകയും ചെയ്തു. വൈസ് പ്രസിഡൻറ്​ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്​ഥിരം സമിതി ചെയർമാൻ സുബൈർ ചേലക്കാട്, അംഗങ്ങളായ വി. അബ്​ദുൽ ജലീല്‍, എ.കെ. സുബൈർ, സി.ആർ. ആയിഷ, സി.ടി.കെ. സമീറ, ജനീദ ഫിർദൗസ്, സുമയ്യ പാട്ടത്തിൽ, ബിജിത്ത്, കുഞ്ഞിരാമൻ, നിഷ മനോജ് എന്നിവർ നേതൃത്വം നൽകി. സി.കെ. നാസർ സ്വാഗതവും മെംബർ അബ്ബാസ് കണേക്കൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.