മന്ത്രിയുടെ ഇടപെടൽ നന്ദനക്ക് തുടർപഠനം

നാദാപുരം: പഠനം പാതിവഴിയിൽ ഉപേക്ഷിക്കാനിരുന്ന വിദ്യാർഥിക്ക് മന്ത്രിയുടെ ഇടപെടലിൽ തുടർപഠനം. എളയട്ടത്തെ മേലേടത്ത് നന്ദനക്കാണ് പ്ലസ് വൺ പഠനത്തിന് കളമൊരുങ്ങിയത്. രോഗബാധിതയായ നന്ദന കടമേരി ആർ.എ.സി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പഠനത്തിന് അപേക്ഷ നൽകിയെങ്കിലും സീറ്റ് ലഭിച്ചില്ല. മറ്റു സ്കൂളുകളിൽ പോകാൻ പറ്റുന്ന മാനസിക അവസ്ഥയിലായിരുന്നില്ല വിദ്യാർഥി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിയുടെ സ്​ഥിതി മനസ്സിലാക്കിയ പുറമേരി ഗ്രാമപഞ്ചയത്ത് അംഗം എൻ.ടി. രാജേഷ് വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കടമേരി ആർ.എ.സി ഹൈസ്കൂളിൽ നന്ദനക്ക് പ്ലസ് വൺ പഠനത്തിന് അധികമായി ഒരു സീറ്റ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച് പഠനത്തിന് കളമൊരുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്ലസ് വൺ ഹ്യുമാനിറ്റീസിന് സീറ്റ് അനുവദിച്ച്​ ഉത്തരവായത്. ഗ്രാമപഞ്ചായത്ത് അംഗത്തി​‍ൻെറ നേതൃത്വത്തിൽ പഠിക്കാനുള്ള സീറ്റ് അനുവദിച്ചതി​‍ൻെറ ഉത്തരവ് നന്ദനക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.