കോവിഷീൽഡ്​ ഇന്നെത്തും

കോഴിക്കോട്​: കോവിഡ്​ പ്രതിരോധത്തിനുള്ള കോവി ഷീൽഡ്​ വാക്​സിൻ ബുധനാഴ്​ച എത്തിയേക്കും. കാസർകോട്​, കണ്ണൂർ, വയനാട്​, കോഴിക്കോട്​, മലപ്പുറം ജില്ലകളിലേക്കുള്ള വാക്​സിനാണ്​ കോഴിക്കോ​ട്ടെത്തുക. റീജനൽ വാക്​സിൻ സ്​റ്റോറിലാണ്​ വാക്​സിൻ സൂക്ഷിക്കുക. വിമാനമാർഗമാണ്​ കോഴിക്കോട്ട്​​ വാക്​സിൻ എത്തുന്നത്​. റീജനൽ വാക്​സിൻ സ്​റ്റോറിൽ സൂക്ഷിച്ചശേഷം റഫ്രിജറേറ്റർ സൗകര്യമുള്ള വാനുകളിൽ റോഡ്​ മാർഗം ഓരോ ജില്ലകളിലേക്കും വിതരണം ചെയ്യും. അവിടെനിന്ന്​ ഓരോ വാക്​സിൻ സൻെററുകളിലേക്ക്​ റോഡ്​ മാർഗം വിതരണം ചെയ്യും. കോഴിക്കോട്​ 97 കോൾഡ്​ ചെയിൻ പോയൻറുകളാണുള്ളത്​. ഇവിടേക്കെല്ലാം വാക്​സിൻ വിതരണം ചെയ്യും. നഗരസഭ പരിധിയിൽ മെഡിക്കൽ കോളജ്​, ബീച്ച്​ ഗവ. ജനറൽ ആശുപത്രി, ആസ്​റ്റർ മിംസ്​ എന്നിവയാണ്​ കോൾഡ്​ ചെയിൻ പോയൻറ്​. എല്ലാ തലങ്ങളിലും രണ്ടു​ മുതൽ എട്ടു​ ഡിഗ്രി സെൽഷ്യസ്​ വരെയുള്ള ഊഷ്​മാവിലാണ്​ വാക്​സിൻ സൂക്ഷിക്കേണ്ടത്​. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.