അംഗൻവാടി ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം നൽകും

കോഴിക്കോട്: സംസ്ഥാനത്തെ അംഗൻവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകുമെന്ന് അംഗൻവാടി വർക്കേഴ്സ് ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വർക്കറുടെ പെൻഷൻ 1000 രൂപയിൽനിന്ന് 2000 ആയും ഹെൽപറുടെ പെൻഷൻ 600ൽനിന്ന്​ 1200 രൂപയായും വർധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരുടെ കുറവ് കാരണമാണ് കൃത്യസമയത്ത് പെൻഷൻ നൽകാൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 40 വർഷം അംഗൻവാടി വർക്കറായി ജോലി ചെയ്തിട്ടും പെൻഷൻ ലഭിക്കാൻ ഒരു വർഷമെടുത്തെന്ന് പരാതിപ്പെട്ട് പേരാ​മ്പ്ര സ്വദേശിനി പി. ഗീത സമർപ്പിച്ച പരാതിയിലാണ് കമീഷൻ ക്ഷേമനിധി ബോർഡിൽനിന്ന് റിപ്പോർട്ട് വാങ്ങിയത്. പരാതിക്കാരിക്ക് പെൻഷൻ കുടിശ്ശിക അടിയന്തരമായി ലഭ്യമാക്കണമെന്ന് കമീഷൻ നിർദേശിച്ചു. ക്ഷേമനിധി സി.ഇ.ഒക്കാണ് ഉത്തരവ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.