മാതൃക പി.എസ്​.സി പരീക്ഷ

മാതൃക പി.എസ്​.സി പരീക്ഷ ശ്രീകണ്ഠപുരം: കെ.പി.എസ്.ടി.എ ഇരിക്കൂർ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃക പി.എസ്.സി പരീക്ഷ നടത്തി. പി.എസ്​.സി നടത്തുന്ന എൽ.പി അധ്യാപക പരീക്ഷക്ക്​ തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി നടത്തിയ ഓൺലൈൻ മാതൃക പരീക്ഷ സംസ്ഥാന കമ്മിറ്റി അംഗം എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ്​ അരവിന്ദ് ഷാജി അധ്യക്ഷത വഹിച്ചു.വി.സി. പ്രശാന്തൻ, ആർ.കെ. കൃഷ്ണൻ, കെ.പി. സുനിൽകുമാർ, എൻ.കെ.എ. ലത്തീഫ്, എം.സി. ശ്രീജിത്ത്​, എം. രാജ്​നാഥ്, റോബിൻ ജോസഫ്, ലിജോ പുന്നൂസ്, എം.വി. സുനിൽ കുമാർ, ടി. വൽസലൻ, സ്​റ്റിബി കെ. സൈമൺ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.