പ്രസരണിയിൽ അമിത വോൾട്ടേജ്; വീട്ടുപകരണങ്ങൾക്ക് നാശം

രാമനാട്ടുകര: പ്രസരണിയിൽ അപ്രതീക്ഷിതമായി വന്ന വോൾട്ടേജ് വ്യതിയാനത്തിൽ വീടു‌കളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം. രാമനാട്ടുകര എൽ.ഐ.സി റോഡ്, കോലോർക്കുന്ന്, പെരുമ്പിൽതാഴം, മാരാത്ത് താഴം എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രി പത്തോടെ പ്രസരണിയിൽ ഉണ്ടായ അമിത വോൾട്ടേജ് കാരണം വീട്ടുപകരണങ്ങൾക്ക് നാശം സംഭവിച്ചത്. ഫാൻ, ടിവി, ഇൻഡക്​ഷൻ കുക്കർ, കമ്പ്യൂട്ടർ, ബൾബ് എന്നിവക്കാണ് നാശം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ രാമനാട്ടുകര ബൈപ്പാസിനു സമീപത്തെ ട്രാൻസ്‌ഫോർമറിൽ ലോറി ഇടിച്ചതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ പകൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. അതിനാൽ ഏതൊക്കെ ഉപകരണങ്ങൾക്കാണ് നാശം സംഭവിച്ചതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.