മലബാറിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് വേണം -കെ.കെ.എൻ. കുറുപ്പ്

കോഴിക്കോട്: കേരളത്തിൽ വിദ്യാഭ്യാസ അവസരങ്ങളുടെ വിതരണം അസന്തുലിതമായും കാര്യക്ഷമമല്ലാതെയുമാണ് നടപ്പാക്കുന്നതെന്ന്​ ചരിത്രകാരൻ കെ.കെ.എൻ. കുറുപ്പ്. മലബാർ എജുക്കേഷൻ മൂവ്മൻെറ്​ ഉദ്​ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെക്കൻ ജില്ലകളിൽ ആയിരത്തോളം ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മലബാറിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതയില്ലാത്തത്തി​ൻെറ അടിസ്ഥാന കാരണം ഈ അതുല്യ വിതരണ രീതിയാണ്. മലബാറിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുക എന്നതു മാത്രമാണ് പരിഹാരമാർഗം. മലബാറിന് ന്യായമായ അവസരങ്ങൾ നേടിയെടുക്കുകയാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ഗവ. കോളജ് അ​േസാ. പ്രഫസർ ഡോ. ഇസെഡ്.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. മടപ്പള്ളി ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി. രാമകൃഷ്ണൻ, സംയോജിത വിദ്യാഭ്യാസ കൗൺസിൽ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ, വിജഭേരി കോഓഡിനേറ്റർ ടി. സലീം തുടങ്ങിയവർ സംസാരിച്ചു. കോഓഡിനേറ്റർ കെ. സൈനുദ്ദീൻ സംഘടന പ്രവർത്തന രീതികൾ വിശദീകരിച്ചു. ഒ. അക്ഷയ്കുമാർ സ്വാഗതവും ഡോ. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.