കോവിഡിൽ​ കരിഞ്ഞ്​ കരിമ്പും പൊരിയും

കോഴിക്കോട്: പൂജക്കാലത്തി‍ൻെറ വരവറിയിച്ച് കരിമ്പും പൊരിയും എത്തിയെങ്കിലും വിൽപന പാതിയിലേറെ കുറഞ്ഞു. കോവിഡ്​ മുൻകരുതലുമായി തളിയിലും പാളയത്തും ഒരുക്കിയ താൽക്കാലിക കടകളിൽ ദിവസങ്ങൾക്ക് മുമ്പേ സാധനങ്ങൾ എത്തിത്തുടങ്ങി. കച്ചവടം കുറഞ്ഞപ്പോൾ വില കുത്തനെ കൂടിയിട്ടുണ്ട്​. കരിമ്പ്, മലര്, അവിൽ എന്നിവ പൂജക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. സാധനങ്ങൾ വാങ്ങാനെത്തുന്ന ചില്ലറ വ്യാപാരികളുടെ പഴയ തിരക്ക്​ പാളയത്ത്​ ഈ പൂജക്കാലം വ്യാപാരികൾ പ്രതീക്ഷിക്കുന്നില്ല. തമിഴ് നാട്ടിലും കർണാടകയിലുംനിന്ന് ദിവസവും നിരവധി ലോഡ് സാധനങ്ങൾ മുമ്പ്​ എത്തിയിരുന്നു. ഇപ്പോൾ​ പകുതിയായി കുറഞ്ഞു. മൈസൂരുവിൽനിന്നാണ് ചോളപ്പൊരിയെത്തുന്നത്. പാലക്കാടിന് പുറമേ സേലം, തൊട്ടടുത്ത പ്രദേശങ്ങളായ മേട്ടൂർ, പൂളമട്ടി, ഏറപ്പാടി, അന്തിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ കരിമ്പിൻ തോട്ടങ്ങളിൽ നിന്നാണ് കോഴിക്കോട്ടേക്ക് കരിമ്പ് എത്തുന്നത്. പഞ്ചസാര മില്ലുകൾക്കുള്ളത് മാറ്റിവെച്ച ശേഷമുള്ള കരിമ്പാണ് എത്തുന്നത്. സീസണിൽ കോടികളുടെ കരിമ്പ് കച്ചവടം കോഴിക്കോട്ട് നടന്നിരുന്നു. കിലോയുടെ പാക്കിന് 80 രൂപയും ചോളപ്പൊരിക്ക് 90 രൂപയുമാണ്​ മൊത്ത വില. കരിമ്പ്​ 20 എണ്ണമുള്ള കെട്ടിന് ഇപ്പോൾ 720 രൂപയിലെത്തി. ഒരു കരിമ്പിൻ തണ്ടിന് 70 രൂപ വരെ ഈടാക്കുന്നുണ്ട്. നഗരത്തിലെ പൂജാ സ്േ​റ്റാറുകൾ കരിമ്പും പൊരിയും വിൽക്കുന്ന കടകളായി മാറി. കരിമ്പ് വിൽപനക്കായി അയൽ ജില്ലകളിൽ നിന്ന് ഇത്തവണ കൂടുതൽ സീസൺ കച്ചവടക്കാർ നഗരത്തിലെത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.