വികസന പതിപ്പ് പ്രകാശനം

മൊകവൂർ: അഞ്ചാം വാർഡ് കൗൺസിലർ എൻ.പി.പത്മനാഭൻ നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന 'ജനകീയ വിലയിരുത്തലുകൾ' സെമിനാർ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പതിപ്പ് പ്രകാശനവും മേയർ നിർവഹിച്ചു. കൗൺസിലർ എൻ.പി.പത്മനാഭൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.രാധാകൃഷ്ണൻ മാസ്​റ്റർ, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ അനിത രാജൻ, വാർഡ് കൗൺസിലർ സി.വി. ആനന്ദകുമാർ എന്നിവർ പങ്കെടുത്തു. വാർഷിക പതിപ്പി​ൻെറ ആദ്യപ്രതി രമേശൻ പെരിങ്ങിണി ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.