ലിസ്സ കൗണ്‍സലിങ്​ സെൻറര്‍ ആരംഭിച്ചു

ലിസ്സ കൗണ്‍സലിങ്​ സൻെറര്‍ ആരംഭിച്ചു ഈങ്ങാപ്പുഴ: കൈതപ്പൊയില്‍ ലിസ്സ കോളജില്‍ ലിസ്സ കൗണ്‍സലിങ്​ ആൻഡ്​​ സൈക്കോതെറപ്പി സൻെറര്‍ പ്രവര്‍ത്തന മാരംഭിച്ചു. ലിസ്സ കോളജ് സ്ഥാപകനും ഡയറക്ടറുമായ ഫാ. ജോസ് മേലേട്ടുകൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്​റ്റുകളുടെയും, ക്ലിനിക്കല്‍ സൈക്കോളജി മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള സേവനങ്ങള്‍ ഇനിമുതല്‍ ഇവിടെ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. സൻെറര്‍ തുറന്നതിനോടനുബന്ധിച്ച് ദേശീയതല വെബിനാറുകള്‍, മത്സരങ്ങള്‍ തുടങ്ങിയവ ഡോ. എന്‍.കെ. രജിത്, ഡോ. തൂലിക ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ഫാ. ജോസ് പന്തക്കല്‍, ഫാ. നിജു തലച്ചിറ, സൈക്കോളജി വിഭാഗം മേധാവി ഡോ. വി.പി. എമേഴ്‌സണ്‍, ലിസ്സ കോളജ് പ്രിന്‍സിപ്പൽ ഡോ. ബെന്നി ചെല്ലംകോട്ട്, വിദ്യാര്‍ഥി പ്രതിനിധി അലീന മാത്യു എന്നിവര്‍ സംസാരിച്ചു. അലന്‍ സജി, ആയിഷ അഷീക, ബി. അഞ്ജലി, അഞ്ജന ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്വാറൻറീനില്‍ കഴിയുന്നവര്‍ക്ക് സൗജന്യ കൗണ്‍സലിങ്​ സേവനത്തിനായി സൻെററി‍ൻെറ 9188226490 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.