നീറ്റ്​: അയിഷക്ക്​ റെയ്​സി​െൻറ ആദരം

നീറ്റ്​: അയിഷക്ക്​ റെയ്​സി​ൻെറ ആദരം കോഴിക്കോട്​: മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ്​ പരീക്ഷയിൽ ഉന്നത വിജയം കരസ്​ഥമാക്കിയ കൊയിലാണ്ടി സ്വദേശി എസ്​. അയിഷ​യെ റെയ്​സ്​ എൻട്രൻസ്​ കോച്ചിങ്​ സൻെറർ ആദരിച്ചു. അയിഷക്ക്​ അഖിലേന്ത്യതലത്തിൽ 12ഉം ഒ.ബി.സി റാങ്ക്​ രണ്ടും കേരളത്തിൽ ഒന്നാം റാങ്കുമാണ്​ ലഭിച്ചത്​. ഉപരിപഠനത്തിന്​ സ്​കോളർഷിപ്പായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക്​ ചടങ്ങിൽ റെയ്​സ്​ ഡയറക്​ടർ ഡോ. യു. ദിലീപ്,​ അയിഷക്ക്​ കൈമാറി. ഡയറക്​ടർമാരായ എൻ.എം. രാജേഷ്​, കെ.എം. അഫ്​സൽ, മുഹമ്മദ്​ നസീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അയിഷയും പിതാവ്​ അബ്​ദുൽ റസാഖും മാതാവ്​ ഷമീമയും സന്നിഹിതരായിരുന്നു. ഉന്നത വിജയം കരസ്​ഥമാക്കാൻ സഹായിച്ച എല്ലാവർക്കും അയിഷ നന്ദിപറഞ്ഞു. Photo Aysha Neet Rays AYISHA NEET RAYS നീറ്റ്​ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയിഷക്ക്​ ഉപരിപഠനത്തിന്​ സ്​കോളർഷിപ്പായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക്​ റെയ്​സ്​ ഡയറക്​ടർ ഡോ. യു. ദിലീപ്​ കൈമാറുന്നു. ഡയറക്ടർമാരായ അഫ്സൽ, മുഹമ്മദ് നസീർ , എൻ.എം. രാജേഷ്, മാനേജർ അഭിന എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.