പീപ്ൾസ് ഹോം പദ്ധതിക്ക് ഭൂമിയും പണവും കൈമാറി

കൊടുവള്ളി: പീപ്ൾസ് ഫൗണ്ടേഷൻ കേരളത്തിലെ ഭവനരഹിതരായവർക്ക് സമർപ്പിക്കുന്ന പീപ്​ൾസ് ഹോം പദ്ധതിയിൽ വീട് നിർമിക്കാൻ ഭൂമിയും നിർമാണത്തിന് ആവശ്യമായ പണവും നൽകി. കൊടുവള്ളിയിലെ വ്യാപാര പ്രമുഖരായ തങ്ങൾസ് മുഹമ്മദും വി.സി. മജീദുമാണ് താമരശ്ശേരി മലപുറത്ത് മൂന്ന് വീടുകൾ നിർമിക്കുന്നതിനുവേണ്ട സ്ഥലവും ഒരു വീട് നിർമിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും നൽകി മാതൃകയായത്. പരിപാടി കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പീപ്ൾസ് ഫൗണ്ടേഷൻ ഡയറക്ടർ ഹാമിദ് സലിം ഭൂമിയുടെ രേഖകൾ തങ്ങൾസ് മുഹമ്മദിൽ നിന്ന്​ ഏറ്റുവാങ്ങി. വീട് വെക്കാനുള്ള സാമ്പത്തിക സഹായം വി.സി. മജീദ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ആർ.കെ. അബ്​ദുൽ മജീദിന് കൈമാറി. ജമാഅത്തെ ഇസ്​ലാമി മേഖല നാസിം വി.പി. ബഷിർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ ഫൈസൽ കാരാട്ട്, തങ്ങൾസ്മുനീർ, കെ.കെ. സുബൈർ, വി.സി. നാസർ, കെ. സുബൈർ എന്നിവർ സംസാരിച്ചു. കെ. അബ്​ദുല്ല കരുവൻപൊയിൽ സ്വാഗതവും എം.വൈ. യൂസുഫ് ഹാജി താമരശ്ശേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.