സിറാജ് മേൽപാലം: വിവാദമാക്കുന്നത് പദ്ധതി പഠിക്കാതെ -എം.എൽ.എ

കൊടുവള്ളി: നിർദിഷ്​ട സിറാജ് മേൽപാലം തുരങ്കം റോഡിനെതിരെ വിവാദമാക്കുന്നത് അപലപനീയമെന്ന് കാരാട്ട് റസാഖ് എം.എൽ.എ. പദ്ധതി അലൈൻമൻെറ് കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പദ്ധതിയെക്കുറിച്ച് വ്യക്തതയില്ലാത്തവർ അനാവശ്യ തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നത്. സംശയങ്ങൾ ദുരികരിക്കാൻ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ചക്ക് വഴിയൊരുക്കാമെന്ന് ഭൂ ഉടമകളെ അറിയിച്ചിരുന്നു. എന്നാൽ, ഇതിന് തയാറാവാതെയാണ് ചിലർ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത്. 24 കോടി രൂപയാണ് നഷ്​ടപരിഹാരമായി നൽകുക. ഭൂ ഉടമകൾ, കെട്ടിടങ്ങൾ നഷ്​ടപ്പെടുന്നവർ എന്നിവർക്കു പുറമെ കച്ചവടക്കാർക്ക് രണ്ട​ു ലക്ഷവും തൊഴിൽ നഷ്​ടപ്പെടുന്ന തൊഴിലാളികൾക്ക് ആറായിരം രൂപ വീതം ആറു മാസക്കാലം നൽകാൻ വ്യവസ്​ഥയുണ്ട്​. 22 ഭൂ ഉടമകളുടെ ഭൂമി ഏറ്റെടുക്കലിനാണ് നോട്ടിഫിക്കേഷൻ വന്നത്. ഇതി​ൻെറ കാലാവധി സെപ്​റ്റംബർ ആറിന് അവസാനിച്ചിരിക്കുകയാണ്. ഇതുവരെയും ഭൂഉടമകൾ പരാതികൾ നൽകിയിട്ടില്ല. നടപടികൾ പൂർത്തീകരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായാൽ ടെണ്ടർ നടപടിയുണ്ടാവും. പദ്ധതി എന്തെന്ന് പഠിക്കാതെ മുൻവിധിയോടെ എതിർക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്തുനിന്ന്​ ഉണ്ടാവുന്നത്. പദ്ധതി എന്തെന്ന് പൊതുജനങ്ങൾക്ക് പഠിക്കാൻ സപ്പോർട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവസരം ഒരുക്കുന്നു​ണ്ടെന്നും എം.എൽ.എ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പാലം നിർമാണം സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു, കൺവീനർ സി.പി. ഫൈസൽ, ഒ.പി. റഷീദ്, ശ്രീരാജ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.