ഉണ്ണികുളത്ത് എട്ടുപേര്‍ക്കു കൂടി കോവിഡ്

KP + KR എകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ എട്ടുപേര്‍ക്കു കൂടി കോവിഡ്. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്കുമാണ് രോഗം. വാര്‍ഡ്‌ നാല് മുപ്പറ്റക്കരയില്‍ 77കാരനും വാര്‍ഡ്‌ എട്ട് എസ്​റ്റേറ്റ് മുക്ക് ശാന്തിനഗറില്‍ 45കാരനും വാര്‍ഡ്‌ ആറ് മഠത്തുംപൊയിലില്‍ ഒരാള്‍ക്കുമാണ് ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചത്. വാര്‍ഡ്‌ ഏഴ് കരിങ്കാളി, വാര്‍ഡ്‌ 17 മങ്ങാട്, വാര്‍ഡ്‌ ഒന്ന്‍ തേനാക്കുഴി 82കാരന്‍, വാര്‍ഡ്‌ 23 കപ്പുറം, വാര്‍ഡ്‌ 15 വള്ളിയോത്ത് എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും പരിശോധനഫലം പോസിറ്റിവ് ആയി. രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിച്ച രണ്ടുപേരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിച്ചു. ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ വീടുകളിലുള്ളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. രോഗിക്കും വീട്ടിലെ അംഗങ്ങള്‍ക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും രോഗി താമസിക്കുന്ന മുറിയോടു​ചേര്‍ന്ന് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കിയശേഷമായിരിക്കും ഹോം ഐസൊലേഷന്‍ അനുവദിക്കുക. ആരോഗ്യ വകുപ്പിനും തദ്ദേശ ഭരണസ്ഥാപനത്തിനുമാണ് പരിശോധനയുടെ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.