കോവിഡ്: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

മാഹി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പള്ളൂർ കുറ്റ്യാടി കുനിയിൽ കാഞ്ഞിരാണ്ടി റാബിയ ആണ് (84) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദീർഘകാലമായി ഹൃദ്രോഗത്തിനുള്ള ചികിത്സയിലായിരുന്നു ഇവർ. 11ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളിൽ മൂന്നുപേർക്കും ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മാഹി ഗവ. ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റി. മാഹി ആരോഗ്യ വകുപ്പ് അധികൃതർ ഏറ്റുവാങ്ങിയ ശേഷം ബുധനാഴ്ച രാവിലെ ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഖബറടക്കും. ഭർത്താവ്: പരേതനായ കുറ്റ്യാടി മമ്മൂട്ടി (ലാവണ്യ). മക്കൾ: നാസർ, ഫൗസിയ, സലീം, റിയാസ് (ബഹ്റൈൻ), ഷക്കീല, ഷമീല. മരുമക്കൾ: ചങ്ങരോത്ത് യൂസുഫ്, കണ്ടോത്ത് അഷ്റഫ്, താഴെ വീട്ടിൽ ഫൈസൽ (എറണാകുളം), സാബിറ, ശാഹിദ, റജില. സഹോദരങ്ങൾ: കാഞ്ഞിരാണ്ടി അലി, മഹമ്മൂദ്, മറിയം, ആസിയ, പരേതനായ കാദർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.