കോവിഡ് ബാധിച്ച്​ ചൊക്ലി സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച്​ ചൊക്ലി സ്വദേശി മരിച്ചു ചൊക്ലി: ചെന്നൈയിൽനിന്നെത്തിയ ചൊക്ലി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. സി.പി റോഡിൽ പെരിയാണ്ടി എൽ.പി സ്കൂളിന് സമീപം അമൃതകൃപയിൽ കൊമ്മച്ചിൻറവിടെ രാജൻ (58) ആണ് മരിച്ചത്. ചെന്നൈയിൽ അമൃത ടീസ്​റ്റാൾ ഉടമയായ ഇദ്ദേഹം കഴിഞ്ഞ 25ന് നാട്ടിലേക്ക് വരുന്ന വഴിയിൽ കൂട്ടുപുഴയിൽനിന്ന്​ കോവിഡ് പരിശോധ നടത്തുകയും ഫലം പോസിറ്റിവാകുകയും ചെയ്തു. തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ്​ മരണം. പരേതരായ കുഞ്ഞിക്കുട്ടിയുടെയും മാതുവി​ൻെറയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: വിഷ്ണു പ്രിയ, അർജുൻ (ഇരുവരും ദുബൈ). മരുമകൻ: ഷിജിൻ (ദുബൈ). സഹോദരങ്ങൾ: സുരേന്ദ്രൻ, ദാമു, അനന്തൻ, അശോകൻ, ശൈലജ, പരേതനായ ശ്രീധരൻ. സംസ്​കാരം കോവിഡ് പ്രോ​േട്ടാകോൾ പാലിച്ച്​ ചൊവ്വാഴ്ച ചൊക്ലിയിലെ വീട്ടുവളപ്പിൽ നടക്കും. rajan 58 covid death chokli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.