നാദാപുരത്ത് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻററിൽ കോവിഡ് രോഗികൾക്ക് പരിചരണം തുടങ്ങി

നാദാപുരത്ത് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിൽ കോവിഡ് രോഗികൾക്ക് പരിചരണം തുടങ്ങി നാദാപുരം: ജില്ല ഭരണകൂടം ഒരുക്കിയ നാദാപുരത്തെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി. എം.ഇ.ടി കോളജിൽ ഒരുക്കിയ ഫസ്​റ്റ്​ ലൈൻ സൻെററിൽ ആണ് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 80 പേരെയാണ് ആദ്യഘട്ടത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയത്. നാദാപുരം താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിലാണ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിൽ ചികിത്സ നൽകുന്നത്. നോഡൽ ഓഫിസറുടെ കീഴിൽ ഒരു ഡോക്ടറും രണ്ട് സ്​റ്റാഫ് നഴ്​സി​ൻെറ സേവനവും ലഭ്യമാവും. ഗ്രാമപഞ്ചായത്ത് ശുചീകരണത്തിന് ആളെ നിയമിച്ചിട്ടുണ്ട്. മേഖലയിൽ കൂടുതൽ പേരിലേക്ക് രോഗം പടരുന്ന പശ്ചാത്തലത്തിലാണ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിൽ ചികിത്സക്ക് തുടക്കമായത്. സന്നദ്ധ പ്രവർത്തകരും രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അധികൃതർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ആർ.ആർ.ടി പ്രവർത്തകരും ഫസ്​റ്റ്​ ലൈൻ സൻെററി​ൻെറ പ്രവർത്തനത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചുവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.