റോഡിന് സ്ഥലം നൽകി കുടുംബം

തിരുവമ്പാടി: പഞ്ചായത്തിലെ പാലക്കടവ് അംഗൻവാടി റോഡ്, പാമ്പിഴഞ്ഞപാറ ഇല്ലിക്കൽ പടി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന 400 മീറ്റർ സ്വകാര്യ റോഡ് പൊതു റോഡാക്കി മാറ്റുന്നു. റോഡിന് ആവശ്യമായ സ്ഥലം നെല്ലരിയിൽ കുടുംബം സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകി. സമ്മതപത്രം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്​റ്റിൻ ഏറ്റുവാങ്ങി. കെ.ആർ. ഗോപാലൻ, സുഹ്റ മുസ്തഫ, വിൽസൺ താഴത്തുപറമ്പിൽ, സി. ഗണേഷ് ബാബു, ബാബു നെല്ലരിയിൽ, ഷിജി നെല്ലരിയിൽ, സാബു പാറങ്കൽ, ജോസ് നെച്ചിക്കാട്ടിൽ, പി.ജെ. ജിബിൻ, കെ.വി. ഷിബു, ലിനീഷ്, രാജൻ, ആൻറണി അമ്പലത്തിങ്കൽ, മോഹനൻ എന്നിവർ പങ്കെടുത്തു. കലുങ്ക് പ്രവൃത്തിക്ക്​ തുടക്കം തിരുവമ്പാടി: പഞ്ചായത്തിലെ മുത്തപ്പൻപുഴ കിളികല്ല് റോഡ് പ്രവൃത്തി തുടങ്ങി. ബ്ലോക്ക് പഞ്ചായത്തി​ൻെറ 2020-21 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 7,58,600 രൂപ വകയിരുത്തിയ റോഡാണിത്. പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സെബാസ്​റ്റ്യൻ നിർവഹിച്ചു. പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. മനോജ് വാഴേപ്പറമ്പിൽ, മേരിക്കുട്ടി മാത്യു, അപ്പച്ചൻ ചെമ്പകശ്ശേരി, കെ.വി. ലിനു ഫിലിപ്, വി. സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.