മൊയ്തീൻ സ്മാരക പാർക്ക് നാടിന് സമർപ്പിച്ചു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തെയ്യത്തുംകടവിൽ നഗരസഭ നിർമിച്ച ബി.പി. മൊയ്തീൻ സ്മാരക പാർക്ക് ചെയർമാൻ വി. കുഞ്ഞൻ മാസ്​റ്റർ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ബി.പി. മൊയ്തീ​ൻെറ ശിൽപ ചിത്രവും അദ്ദേഹത്തി​ൻെറ രണ്ടു വാചകങ്ങളിൽ സംക്ഷിപ്തമാക്കിയ ജീവചരിത്രവുമടങ്ങിയ ഫലകവും അനാച്ഛാദനംചെയ്തു. ജോഷിയെന്ന ശിൽപിയാണ് ചിത്രം ഒരുക്കിയത്. മുക്കത്തി​ൻെറ ചിത്രകാരൻ സിഗ്​നി ദേവരാജനാണ് ഈ ശിൽപിയെ ശിപാർശ ചെയ്തത്. മൊയ്തീ​ൻെറ പ്രിയസുഹൃത്ത് മുക്കം ഭാസിയുടെ വാക്കുകളും ആലേഖനം ചെയ്തിട്ടുണ്ട്. കാഞ്ചനമാല മുഖ്യാതിഥിയായിരുന്നു. എം.എൻ. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു. വാർഡ് കൗൺസിലർ എ. അബ്​ദുൽ ഗഫൂർ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ബി.പി. റഷീദ്​, നഗരസഭ വൈസ് ചെയർമാൻ ഫരീത മോയിൻകുട്ടി, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, കെ.ടി. നജീബ്, സി.കെ.പി. മുഹമ്മദ്, കെ.സി. മുഹമ്മദലി, പി. മുസ്തഫ മാസ്​റ്റർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് സ്വാഗതവും ഷഫീക് മാടായി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.