എജു െസൻറർ പദ്ധതി ആരംഭിച്ചു

നരിക്കുനി: യുവാക്കൾ രാഷ്​ട്രീയ പ്രവർത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ സേവന രംഗങ്ങളിലും സജീവമായി രംഗത്തിറങ്ങണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. സാമൂഹിക പുരോഗതിക്ക് വിദ്യാസമ്പന്നരായ ഒരു തലമുറ നൽകുന്ന സംഭാവന വളരെ വലുതാണ്. ഇത് തിരിച്ചറിഞ്ഞ്​ വിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടലുകൾക്ക്​ യുവാക്കൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയായ 'എജു സൻെറർ' പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തിലുടനീളം ആരംഭിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് എജു സൻെറർ. പ്രാദേശികമായി വിദ്യാഭ്യാസ കാര്യങ്ങൾക്ക് മാർഗനിർദേശം നൽകുക, പി.എസ്​.സി, യു.പി.എസ്.സി, മറ്റു മത്സര പരീക്ഷകൾക്ക്്് പരിശീലനം, സ്​കോളർഷിപ്​ പദ്ധതികൾ, പാരൻറിങ് സർക്കിൾ, എജുക്കേഷൻ സമ്മിറ്റ്, ബോധവത്​കരണം, അഡ്മിഷൻ ഹെൽപ്​ ലൈൻ, സെൻട്രൽ യൂനിവേഴ്സിറ്റി കോച്ചിങ്, എൻട്രൻസ്​ കോച്ചിങ് എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. ആദ്യഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന 30 വാർഡുകളിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി ശാഖാ തലങ്ങളിൽ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏകീകൃത സഹായം നൽകുകയും അക്കാദമിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. തുടർന്ന് നിയോജക മണ്ഡലത്തിൽ 101 വാർഡുകളിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കും. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സി.കെ. റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. നസീഫ് സ്വാഗതവും ട്രഷറർ ഒ.കെ. ഇസ്​മായിൽ നന്ദിയും പറഞ്ഞു. കോഒാഡിനേറ്റർ നൗഫൽ പുല്ലാളൂർ പ്രോജക്ട്​ അവതരിപ്പിച്ചു. ടി. മൊയ്തീൻ കോയ, എ. ജാഫർ നരിക്കുനി, ഷാഫി സകരിയ, സൈനുദ്ധീൻ കൊളത്തക്കര, കെ.സി. ഷാജഹാൻ, അർഷദ് കിഴക്കോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.