വയോധിക കൊല്ലപ്പെട്ട നിലയിൽ

ഗൂഡല്ലൂർ: പുത്തൂർവയൽ മദ്​റസാപടിക്ക് സമീപം താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീമധുര ഏച്ചംവയലിലെ പരേതനായ കണ്ടമുത്തുവിൻെറ ഭാര്യ പത്മാവതിയാണ്​ (69) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ചെമ്പാലയിൽ സ്​പെയർ പാട്സ്​ സ്​റ്റാൾ നടത്തുന്ന എൽസിക്ക് രാത്രി കൂട്ടിന് കിടക്കുന്ന സ്​ത്രീയാണ് പത്മാവതി. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന് കരുതുന്നു. കടപൂട്ടി വീട്ടിലെത്തിയ എൽസിയാണ് പത്മാവതി മരിച്ചുകിടക്കുന്നതുകണ്ട് സമീപത്തുള്ളവരെ വിവരം അറിയിച്ചത്. ഡോഗ്​ സ്​ക്വാഡും പൊലീസും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.