എസ്​.ഡി.പി.െഎ പ്രവർത്തക‍​െൻറ കൊല; ഒളിവിലുള്ളവരെ കണ്ടെത്താനായില്ല

എസ്​.ഡി.പി.െഎ പ്രവർത്തക‍​ൻെറ കൊല; ഒളിവിലുള്ളവരെ കണ്ടെത്താനായില്ല കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. 15ഓളം പേരെ ഇതിനകം പൊലീസ് ചോദ്യംചെയ്തു. അതേസമയം, ഒളിവിൽക്കഴിയുന്ന പ്രതികളെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്​റ്റ്​ ചെയ്തത്. ആർ.എസ്.എസ് പ്രവർത്തകരായ ചൂണ്ടയിലെ അജ്ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ എന്നിവരാണ്​ അറസ്​റ്റിലായത്​. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്തുകൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്​റ്റിലായവരിൽനിന്ന്​ കൃത്യം നടത്തിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ആക്രമണത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും കഴിഞ്ഞ ദിവസം പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. ചൂണ്ടയിലെ അമൽരാജാണ് കോളയാട് സ്വദേശിയിൽനിന്ന്​ കാർ വാടകക്കെടുത്തിരുന്നത്. സലാഹുദ്ദീ​ൻെറ കാറിൽ ഇടിച്ചത് ഉൾപ്പെടെയുള്ള ബൈക്കുകളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, കൃത്യം നടന്നത് കണ്ണവം വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ പ്രതികൾക്ക് രക്ഷപ്പെടാൻ അനുകൂലമായ സാഹചര്യമായിരുന്നു. പ്രതികളുടെ രാഷ്​ട്രീയ ബന്ധവും പൊലീസിനെ കുഴക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.