ചാവട്ട് പള്ളി-കാളിയത്തുമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് പത്താം വാർഡിൽ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് ഫണ്ടും നാട്ടുകാരുടെ സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ചാവട്ട് പള്ളി-കാളിയത്ത​ുമുക്ക് റോഡ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക്​ പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ വി. മോഹനൻ, എം.കെ. അബ്​ദുറഹിമാൻ, സഞ്ജയ് കൊഴുക്കല്ലൂർ, പി. ബാലകൃഷ്ണൻ, വാർഡ് വികസന സമിതി കൺവീനർ എ.വി. നാരായണൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ. ഉഷ സ്വാഗതവും റോഡ് വികസന ജനകീയ കമ്മിറ്റി ചെയർമാൻ സി.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.