റെയില്‍വേ അനുമതി നീളുന്നു; വൈദ്യുതിവിതരണം കാര്യക്ഷമമാക്കല്‍ പ്രതിസന്ധിയില്‍

വടകര: കെ.എസ്.ഇ.ബി അഴിയൂര്‍ സെക്​ഷനില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി പാതിവഴിയില്‍. ചോമ്പാല കൊളരാട് തെരുവില്‍നിന്ന്​ 550 മീറ്റര്‍ ദൂരത്തില്‍ 11 കെ.വി ലൈന്‍ വലിച്ച്​ സെന്‍ട്രല്‍ മുക്കാളി റെയില്‍വേ ഓവുപാലത്തിനുള്ളിലൂടെ ലൈന്‍ വലിക്കല്‍ പദ്ധതിയാണിത്. ട്രാക്കി​ൻെറ ഉള്ളിലൂടെ പോകുന്നതിനാല്‍ റെയില്‍വേ വകുപ്പി‍ൻെറ അനുമതി ആവശ്യമാണ്. ഇതിനായി കെ.എസ്.ഇ.ബി റെയില്‍വേക്ക്​ ഗാരൻറി തുകയായി ആറുലക്ഷം രൂപ നൽകി. ലൈന്‍ വലിക്കല്‍ സുഗമമായി നടന്നെങ്കിലും കമീഷന്‍ ചെയ്യാന്‍ റെയില്‍വേ അനുമതി നല്‍കിയില്ല. കെ.എസ്.ഇ.ബിയുടെ പണി പൂര്‍ത്തിയായി ആറുമാസം കഴിഞ്ഞു. റെയില്‍വേ വകുപ്പി‍ൻെറ പരിശോധന നടന്നെങ്കിലും അനുമതി കൊടുക്കുന്നത് നീളുകയാണ്. ഓര്‍ക്കാട്ടേരി 220 കെ.വി സബ് സ്​റ്റേഷനില്‍നി​െന്നത്തിച്ച് അഴിയൂര്‍ മേഖലയില്‍ വൈദ്യുതിവിതരണം സുഗമമാക്കലാണ് കെ.എസ്.ഇ.ബി ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് പ്രാവര്‍ത്തികമാവുന്നതോടെ ഒഞ്ചിയം, മുട്ടുങ്ങല്‍, തോട്ടുങ്ങല്‍ ഫീഡര്‍ വഴി വൈദ്യുതിവിതരണം സുഗമമാകും. പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, മുക്കാളി ടൗണ്‍ വികസനസമിതി ജനറല്‍ സെക്രട്ടറി എ.ടി. മഹേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. എൻജിനീയറിങ് പ്രവേശനം: ഓണ്‍ലൈന്‍ സേവനം വടകരയില്‍ വടകര: എൻജിനീയറിങ് പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എൻജിനീയറിങ് വടകരയില്‍ ഓപ്ഷന്‍ ഫെസിലി​േറ്റഷന്‍ സൻെറർ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ലൈവ് വിഡിയോ ചാറ്റിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കാന്‍ ഗൂഗ്ള്‍ മീറ്റ് സൗകര്യവും ഉണ്ട്. നേരത്തേ ബുക്ക് ചെയ്യാന്‍ 9496463375, 9400477225 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ വിലാസം: ofc@cev.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.