ഏഴുപേർക്ക് കോവിഡ്

നാദാപുരം: വളയം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഏഴുപേർക്ക് പോസിറ്റിവ്. വളയം ഗ്രാമപഞ്ചായത്തിലെ അഞ്ചുപേർക്കും നരിപ്പറ്റയിലെ ഒരാൾക്കും എടച്ചേരിയിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വളയത്ത് പോസിറ്റിവായവരിൽ അഞ്ചുപേർ ക്വാറൻറീനിൽ കഴിയുന്നവരാണ്. ഇതുകൊണ്ടുതന്നെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഗൃഹനാഥന് കോവിഡ് സ്ഥിരീകരിച്ചതോടെ വളയം മണിയാല വാർഡ് കണ്ടെയ്​ൻമൻെറ്​ സോണാക്കിയിരുന്നു. ഇയാളുമായി സമ്പർക്കത്തിലായവരുടെ പരിശോധന നടത്തും. ശനിയാഴ്ച വളയം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ കോവിഡ് പരിശോധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.