കാർ മോഷണം പോയി

ഉള്ള്യേരി: ആനവാതിൽ നാറാത്ത് കൊല്ലോർത്തുകണ്ടി ഫൈസലി​​ൻെറ . വീട്ടുമുറ്റത്ത്​ നിർത്തിയിട്ട കെ.എൽ 11 എ.പി 5877 നമ്പർ ഡസ്​റ്റർ കാറാണ് മോഷണം പോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഫൈസൽ വിദേശത്താണ്. ഭാര്യയും മക്കളും ഒരാഴ്ച മുമ്പ് അവരുടെ സ്വന്തം വീട്ടിലക്ക് പോയിരുന്നു. ജനലി​ൻെറ ഗ്രിൽസ് മുറിച്ചുമാറ്റിയ നിലയിലാണ്. വീടിനകത്തെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ടെങ്കിലും മോഷ്​ടാക്കൾക്ക് ഒന്നും ലഭിച്ചില്ല . അലമാരയിൽനിന്നാണ് മോഷ്​ടാക്കൾക്ക് കാറി​​ൻെറ താക്കോൽ കിട്ടിയത്. അത്തോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.