കനത്ത മഴ തുടരുന്നു; മലയോര മേഖല ആശങ്കയിൽ

ബാലുശ്ശേരി: കനത്ത മഴ തുടരുന്നു. മലയോര മേഖലകൾ ആശങ്കയിൽ. കഴിഞ്ഞ രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ താഴ്ന്നപ്രദേശങ്ങൾ മുഴുവൻ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്. ബാലുശ്ശേരി കോട്ടനട, മഞ്ഞപ്പാലം പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീതിയിലായത്. കോഴഞ്ചേരി പുഴ, കോട്ടനടപ്പുഴ, മഞ്ഞപ്പുഴ എന്നിവ കനത്ത മഴയെ തുടർന്ന്​ കരകവിഞ്ഞ്​ ഒഴുകാൻ പാകത്തിലായിരിക്കുകയാണ്. തലയാട്, ചീട്ടിക്കുഴി, വയലട, മങ്കയം തുടങ്ങിയ മലയോര മേഖലകളും തുടർച്ചയായ മഴയിൽ ആശങ്കയിലാണ്. കക്കയം കരിയാത്തൻപാറ ഭാഗത്ത് കഴിഞ്ഞമാസം ഉരുൾപൊട്ടി ഏറെ നാശനഷ്​ടങ്ങളുണ്ടായിട്ടുണ്ട്. Photo: balu puzha ബാലുശ്ശേരി കോട്ടനട ഭാഗത്ത് കോഴഞ്ചേരി പുഴയിൽ വെള്ളം കയറി പറമ്പിലേക്ക് ഒഴുകിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.