കായണ്ണയിൽ ഏഴുപേർക്ക്; ടൗൺ അടച്ചു

പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിൽ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കായണ്ണ ബസാറിലെ വ്യാപാരിക്ക് പോസിറ്റിവായതോടെ ടൗൺ കണ്ടെയ്ൻമൻെറ്​ സോണായി. ടൗണിലെ അക്ഷയ സൻെററിനു സമീപത്തെ പലചരക്ക് കടയിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം അഞ്ച് മുതൽ ഈ കടയുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഹമീദ് അറിയിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഗ്രാമപഞ്ചായത്തംഗത്തി​ൻെറ വീട്ടിലെ നാലുപേർക്കും മൂന്ന്, എട്ട് വാർഡുകളിലെ ഓരോ ആളുകൾക്ക് വീതവുമാണ് വ്യാപാരിയെ കൂടാതെ രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ വെള്ളിയാഴ്ച 212 പേർക്ക് നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ് ആറുപേർക്ക് രോഗം കണ്ടെത്തിയത്. ഒരാൾക്ക് ഉള്ള്യേരിയിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്​റ്റിലുമാണ് പോസിറ്റിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.