മകന് കോവിഡ്; വീട്ടമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ

പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ 17ാം വാർഡിൽ മരിച്ച വീട്ടമ്മയുടെ 15ാം വാർഡിലെ താമസക്കാരനായ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ക്വാറൻറീനിൽ കഴിയണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള അറിയിച്ചു. വീട്ടമ്മ അസുഖബാധിതയായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവരുടെ കൂടെ ആശുപത്രിയിൽ നിന്നപ്പോഴാകാം രോഗം പകർന്നതെന്ന് സംശയിക്കുന്നു. ഈ മാസം എട്ടിന് മരിച്ച വീട്ടമ്മയുടെ കോവിഡ് ഫലം നെഗറ്റിവാണ്. ചെറുവണ്ണൂരിൽ ആറു പേർക്കു കൂടി പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച നടത്തിയ ആൻറിജൻ ടെസ്​റ്റിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 87 പേരുടെ ടെസ്​റ്റാണ് നടത്തിയത്. വാർഡ് മൂന്നിൽ നാല് പേർക്കും നാല്, ഏഴ് വാർഡുകളിൽ ഓരോ ആളുകൾക്കുമാണ് രോഗം. നിലവിൽ നിരീക്ഷണത്തിലുള്ളവർക്ക് ഈ മാസം 15ന് ആൻറിജൻ പരിശോധന​ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.