പോംപെ രോഗത്തിനുള്ള ഇന്‍ഫ്യൂഷന്‍ ചികിത്സക്ക് സംസ്ഥാനത്ത്​ തുടക്കമാകുന്നു

കോഴിക്കോട്: ലൈസോസോമെല്‍ സ്‌റ്റോറേജ് ഡിസോര്‍ഡര്‍ (എല്‍.എസ്.ഡി) രോഗത്തി​ൻെറ വകഭേദമായ പോംപെ രോഗം ബാധിച്ച കുട്ടികളുടെ എന്‍സൈം മാറ്റിവെക്കല്‍ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ തുടക്കമാവുന്നു. കണ്ണൂരില്‍നിന്നുള്ള കുട്ടിക്ക് വെള്ളിയാഴ്ച ഇന്‍ഫ്യൂഷന്‍ ചികിത്സ നല്‍കും. മണ്ണാര്‍ക്കാട് നിന്നുള്ള രണ്ടാമത്തെ കുഞ്ഞിന് നവംബറിലായിരിക്കും ചികിത്സ. ഈ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ചികിത്സക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുകോടി രൂപയും സംസ്ഥാനം 50 ലക്ഷം രൂപയും അനുവദിച്ചപ്പോള്‍ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ അഞ്ചുലക്ഷം രൂപ സമാഹരിച്ചു. കേരളത്തിലെ എല്‍.എസ്.ഡി രോഗികളുടെ ചികിത്സക്കായി കേരള സര്‍ക്കാര്‍ സാമൂഹിക സുരക്ഷ മിഷനു കീഴില്‍ പ്രത്യേകമായ ഫണ്ട് രൂപവത്​കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍.എസ്.ഡി.എസ്.എസ് കേരള കോഓഡിനേറ്റര്‍ മനോജ് മങ്ങാട്ട് പറഞ്ഞു. ഹൈകോടതി ചീഫ് ജസ്​റ്റിസ് എസ്. മണികുമാറും ജസ്​റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന കേരള ഹൈകോടതിയുടെ ഡിവിഷന്‍ ​െബഞ്ച് കഴിഞ്ഞ ആഗസ്​റ്റ്​ 14ന് നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഇന്‍ഫ്യൂഷന്‍ ചികിത്സ ആരംഭിക്കുന്നത്. രോഗികള്‍ക്കു പിന്തുണ നല്‍കുന്ന സംഘടനയായ ലൈസോസോമെല്‍ സ്‌റ്റോറേജ് ഡിസോര്‍ഡേഴ്‌സ് സപ്പോര്‍ട്ട് സൊസൈറ്റി (എല്‍.എസ്.ഡി.എസ്.എസ്) നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച കോടതിയാണ് ഈ ഉത്തരവു നല്‍കിയത്. 50ഓളം അസുഖങ്ങളുടെ കൂട്ടമാണ് എൽ.എസ്.‍ഡി. ഇതിൽ പേശികളുടെ ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട്, ഹൃദയം വലുതായി പ്രവർത്തനം തകരാറിലാകൽ തുടങ്ങിയവയാണ്​ പോംപെ രോഗത്തി​ൻെറ ലക്ഷണങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.