കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: തളങ്കര പടിഞ്ഞാർ സ്വദേശിയും ഫോർട്ട് റോഡിലെ ഫ്ലാറ്റിൽ താമസക്കാരനുമായ പി.എ. അബൂബക്കര്‍ (56) . ഫോര്‍ട്ട് റോഡില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്‍ നടത്തിവരുകയായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. പരേതരായ ഉക്കാസ് അബ്​ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: പി. സൈഫുന്നിസ. മക്കള്‍: ഫാത്തിമ ജുമാന, അബ്​ദുല്‍ ജാബിര്‍, ആയിഷ ജാഫിദ. മരുമക്കള്‍: സാജിദ്, സിദ്ധീഖ്. സഹോദരങ്ങള്‍: അബ്​ദുല്‍ റസാഖ്, ശംസുദ്ദീന്‍, ഖദീജ, മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍. പടം: aboobacker 56 covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.