കോവിഡ് വ്യാപനം തടയാൻ പൊതുപങ്കാളിത്തം വേണം -സർവകക്ഷിയോഗം

കോഴിക്കോട്​: കോവിഡ് രോഗവ്യാപനം തടയാൻ പൊതുസമൂഹത്തി​ൻെറ പങ്കാളിത്തം ഉണ്ടാവണമെന്ന് കലക്ടറേറ്റിൽ മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം അഭിപ്രായപ്പെട്ടു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാൻ യോഗം തീരുമാനിച്ചു.പൊതുപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് സർവകക്ഷി യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. തീരദേശമേഖലകളിൽ രോഗവ്യാപനം കൂടിവരുന്നുണ്ട്. വെള്ളയിൽ, വടകര, ചോറോട്, കടലുണ്ടി മേഖലകളിൽ സ്ഥിതി രൂക്ഷമാവുകയാണ്. വിവാഹം, മരണം, ആരാധനാലയങ്ങൾ, ആളുകൾ ഒത്തുചേരുന്ന പൊതു- സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശികമായി പരിശോധന വർധിപ്പിക്കണമെന്നും രാഷ്​ട്രീയ നേതാക്കൾ നിർദേശിച്ചു. അടുത്ത രണ്ടാഴ്ച കൂടുതൽ ജാഗ്രത വേണം. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ കോവിഡ് പരിശോധനയോട് വിമുഖത പുലർത്തുന്നുണ്ട്​. ഇത് ജില്ലയുടെ സ്ഥിതി മോശമാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. പി. മോഹനൻ (സി.പി.എം), ടി.വി ബാലൻ (സി.പി.ഐ), എം.എ റസാഖ് (മുസ്​ലിം ലീഗ്), മനയത്ത് ചന്ദ്രൻ (എൽ.ജെ.ഡി), മുക്കം മുഹമ്മദ്​ (എൻ.സി.പി), സി. സത്യചന്ദ്രൻ (കോൺഗ്രസ് -എസ്), കെ.വി. സുധീർ (ബി.ജെ.പി), പി. കുമാരൻ കുട്ടി (ആർ.എം.പി.ഐ), മുസ്തഫ പാലാഴി (വെൽഫെയർ പാർട്ടി), എ.ഡി.എം റോഷ്‌നി നാരായണൻ, കോഴിക്കോട് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്, ആർ.ഡി.ഒ അബ്​ദുറഹിമാൻ, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി തുടങ്ങിയവർ പങ്കെടുത്തു. നിയന്ത്രണം പാലിക്കാതിരുന്നാൽ രോഗവ്യാപനം - കലക്ടർ കണ്ടെയ്ൻമൻെറ്​ സോണുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ജില്ലയുടെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും ജില്ല കലക്ടർ സാംബശിവ റാവു സർവകക്ഷി യോഗത്തി​ൻെറ ശ്രദ്ധിൽപ്പെടുത്തി. ഇതുവരെ ജില്ലയിൽ 2,11,256 കോവിഡ് പരിശോധനകളാണ് നടത്തിയത്. ആൻറിജൻ, ആർ.ടി.പി.സി.ആർ, ട്രൂനാറ്റ്, ആൻറിബോഡി ടെസ്​റ്റുകളാണ് നടത്തുന്നത്​. എല്ലാ ദിവസവും വൈകീട്ട്​ ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച അവലോകന യോഗത്തിലാണ് അതത് ദിവസം നടക്കുന്ന കോവിഡ് പരിശോധന ഫലം അവലോകനം ചെയ്യുക. അതിനുശേഷമാണ് കണ്ടെയ്ൻമൻെറ്​ സോണുകൾ പ്രഖ്യാപിക്കുന്നത്​. പഞ്ചായത്തുകളിൽ വാർഡുകളും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണുകളുമാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ, പഞ്ചായത്ത് വാർഡുകളിൽ സമ്പർക്കം കുറവാണെങ്കിൽ അവയും മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.