അന്തർ സംസ്​ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

മയ്യിൽ: ചെക്കിക്കുളത്ത് അന്തർ സംസ്​ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ ജൽവാൻകുടി ജില്ലയിലെ മധുറാം ഒറാവ​ൻെറ മകൻ ശ്യാമൾ ഒറാവനെയാണ് (28) മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ച ഒന്നോടെ ഇയാൾ താമസിക്കുന്ന ചെമ്മാടം പാറാൽ പള്ളിമുക്കിലെ സ്വകാര്യ വ്യക്തിയുടെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടത്. നാട്ടുകാർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിൽ പൊലീസ് ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ സംസ്‌കരിച്ചു. shyamal oravan പടം: ശ്യാമൾ ഒറാവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.