ആറര പതിറ്റാണ്ടി​െൻറ നിറവിൽ പെരുമണ്ണ ഗ്രാമീണ വായനശാലക്ക് പുതിയ കെട്ടിടം

ആറര പതിറ്റാണ്ടി​ൻെറ നിറവിൽ പെരുമണ്ണ ഗ്രാമീണ വായനശാലക്ക് പുതിയ കെട്ടിടം പന്തീരാങ്കാവ്: പെരുമണ്ണയുടെ സാംസ്കാരിക ചരിത്രത്തിൽ ഏറെ അടയാളപ്പെടുത്തലുകൾ നടത്തിയ ഗ്രാമീണ വായനശാലയുടെ പുതിയ കെട്ടിടം സെപ്റ്റംബർ ഏഴിന് ഉദ്ഘാടനം ചെയ്യുന്നു. 1954 ൽ തുടങ്ങിയ വായനശാല ഏറെ കാലം സ്വകാര്യ കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചത്. 1979 ലാണ് മൂന്ന് സൻെറ്​ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചത്. അഡ്വ. പി.ടി.എ റഹീമി​ൻെറ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം മുടക്കിയാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. ലൈബ്രറി ഹാൾ, ചിൽഡ്രൻ കോർണർ തുടങ്ങിയവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടർ, ലാപ്ടോപ്​ തുടങ്ങിയവക്ക് അരലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് വേറെയും വകയിരുത്തിയിട്ടുണ്ട്. ഫർണിച്ചറുകൾക്കും മറ്റുമായി 1.7 ലക്ഷം രൂപ ഗ്രാമ പഞ്ചായത്താണ് വകയിരുത്തിയത്. ഇപ്പോൾ സി. ഗ്രേഡ് ഉള്ള വായനശാലയിൽ 7000ത്തിലധികം പുസ്തകങ്ങളുണ്ട്. 1954ൽ തവളപറമ്പിൽ ചന്തു കുട്ടി, കെ.ഇ. കുഞ്ഞഹമ്മദ് കുട്ടി, കെ.പി. പത്മനാഭൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വായനശാല തുടങ്ങിയത്.1979 ൽ കെ. രാമൻകുട്ടി മാസ്​റ്റർ, ഇ.സി. പത്മരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ ഈ വായനശാലയുടെ സെക്രട്ടറിയായി ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആക്കോട് നിന്നുപോലും വായനശാലയിലേക്ക് പുസ്തക ശേഖരണവും വായനക്കാരുമെത്തിയിരുന്നു. വി.പി. ശ്യാംകുമാർ, എം.എ. പ്രതീഷ് എന്നിവർ ഭാരവാഹികളായ കമ്മിറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ ഏഴിന് രാവിലെ 11ന്​ പി.ടി.എ.റഹീം എം.എൽ.എ കെട്ടിടം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. അജിത, കെ.ഇ.എൻ കുഞ്ഞഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.