ചിരട്ടയോടൊപ്പം കരവിരുത് ചേർന്ന് ലോക്ഡൗൺ ശിൽപങ്ങൾ

ചാലിയം: ലോക്​ഡൗൺ അവധി നാളുകൾ മാസങ്ങളിലേക്ക് നീണ്ടപ്പോൾ മുഷിപ്പൊഴിവാക്കാൻ ചിരട്ടകളിൽ ശിൽപവിസ്മയം തീർക്കുകയാണ് എൻജിനീയറിങ് വിദ്യാർഥിയായ പി.പി. സുജിത്ത് ലാൽ. ഭാവനയോടൊപ്പം കൈവിരുതും ചേർന്നപ്പോൾ കണ്ണിനിമ്പമാർന്ന കലാസൃഷ്​ടികളാണ് പിറന്നത്​. അവയിൽ പൂക്കളും കായ്കളും പക്ഷികളും മൃഗങ്ങളുമുണ്ട്. കാറുകളും ബൈക്കും സ്കൂട്ടറുമൊക്കെ മനോഹരമായാണ് ചിരട്ടകളിൽ തീർക്കുന്നത്​. തച്ചന്മാരുടെ പാരമ്പര്യമാണ് സുജിത്തി​േൻറതെങ്കിലും ഇദ്ദേഹമോ പിതാവോ ഉളിയെടുത്തവരല്ല. എറണാകുളത്ത് പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിൽ ചെറിയൊരു വിഷയമായി തച്ചുവിദ്യയുമുണ്ടെന്നു മാത്രം. മാർച്ച് രണ്ടാം വാരം മുതൽ കോവിഡ് ലോക്ഡൗൺ ആയതോടെ വായനയും വരയുമായി വീട്ടിലെ ഇരിപ്പ് നീണ്ടപ്പോൾ അടുക്കളപ്പുറത്തെ ചിരട്ടക്കൂമ്പാരത്തിൽ കണ്ണുടക്കുകയായിരുന്നു. പിന്നീടവയിൽ പലതും കൈവഴക്കത്തി​ൻെറ അത്ഭുതങ്ങളായി. ഗ്യാസടുപ്പുകൾ മാത്രം ആശ്രയിക്കപ്പെടുന്ന കാലത്ത് പാഴ്വസ്തുവായി മാറിക്കൊണ്ടിരിക്കുന്ന ചിരട്ടയെ ചെത്തിയെടുത്ത് ക്ഷമയോടെയും സൂക്ഷ്മതയോടെയും തേച്ചുമിനുക്കി രൂപവും ഭംഗിയും നൽകിയിരിക്കുന്നു. ചാലിയം ആശുപത്രിപ്പടിക്കു സമീപം സ്​റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന പടിഞ്ഞാറെ പുരക്കൽ ബാബുരാജ്-സരോജിനി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സുജിത്ത് ലാൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.