ബസ്​ കാത്തിരിപ്പ് കേന്ദ്രം തകർത്തു

മയ്യിൽ: കുറ്റ്യാട്ടൂർ വേശാല മുക്കിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച ബസ്​ കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞദിവസം രാത്രിയിൽ തകർത്തു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ചതാണ് ബസ്​ കാത്തിരിപ്പ് കേന്ദ്രം. മയ്യിൽ പൊലീസ് സ്​റ്റേഷൻ പരിധിയിൽ രണ്ടുദിവസം മുമ്പ്​ രണ്ട്​ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു. പൊലീസ്​ നടപടി സ്വീകരിക്കാത്തതിനാലാണ്​ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.