ടിപ്പർ ലോറിയിടിച്ച് ബൈക്ക്​ യാത്രക്കാരായ രണ്ട് മലയാളികൾ മരിച്ചു

വീരാജ്​പേട്ട: ടിപ്പർ ലോറിയിടിച്ച് രണ്ട്​ ബൈക്ക്​ യാത്രക്കാർ മരിച്ചു. മലയാളികളായ ഭരത് (41), കുട്ടൻ എന്നിവരാണ്​ മരിച്ചത്​. പെയിൻറിങ്​ ജോലിക്കാരായ രണ്ടുപേരും വീരാജ്​പേട്ടയിൽനിന്ന്​ ഹെഗളയിലെ വീട്ടിലേക്ക്​ പോകുംവഴി രാമനഗറിൽവെച്ചാണ്​ അപകടം​. ഹെഗളയിലെ ക്വാറിയിൽനിന്ന്​ വീരാജ​്​പേട്ടയിലേക്ക്​​ വരുകയായിരുന്ന ലോറിയാണ്​ ഇടിച്ചത്​. രണ്ടുപേരും സംഭവസ്​ഥലത്തുതന്നെ മരിച്ചു. ലതാമണിയാണ്​ ഭരതി​ൻെറ ഭാര്യ. രണ്ടു മക്കളുണ്ട്​. മൃതദേഹങ്ങൾ വീരാജ്​പേട്ട ഗവ. ആശുപത്രിയിൽ ഇൻക്വസ്​റ്റ്​ നടത്തി ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. വീരാജ്​പേട്ട റൂറൽ പൊലീസ്​ ടിപ്പർ ലോറി ഡ്രൈവർ ലോകേശിനെതിരെ കേസെടുത്തു​. സുദർശൻ നായിഡു സുണ്ടിക്കുപ്പ: സുണ്ടിക്കുപ്പയിലെ പൊതുപ്രവർത്തകൻ സുദർശൻ നായിഡു (62) ബംഗളൂരുവിൽ നിര്യാതനായി. സുണ്ടിക്കുപ്പ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ പരേതനായ രാമരാജു നായിഡുവി​ൻെറ മകനാണ്​. ഭാര്യ: ലീലാവതി. മകൻ: അനിരുദ്ധ്​ നായിഡു. സുണ്ടിക്കുപ്പ ചേംബർ ഓഫ്​ കോമേഴ്​സ്​, ശ്രീരാമ സേവാസമിതി എന്നിവയുടെ ചെയർമാൻ കൂടിയാണ്​ സുദർശൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.