ഫുട്​ബാൾ കളിക്കാരൻ കുഴഞ്ഞുവീണ്​ മരിച്ചു

കാഞ്ഞങ്ങാട്​: പ്രാദേശിക ഫുട്​ബാൾ മത്സരങ്ങളിൽ തിളങ്ങിനിന്ന രാവണീശ്വരം മുക്കൂ​ട്ടെ പടിഞ്ഞാറെ വളപ്പിൽ സുനിൽ കുമാർ (39) കുഴഞ്ഞുവീണു മരിച്ചു. രാവിലെ വീട്ടിൽ​ കുഴഞ്ഞു​വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാസർകോട്​ ജില്ല ടീമിന്​ വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്​. പരേതനായ രാമ​ൻെറയും ജാനകിയുടെയും മകനാണ്​. ഭാര്യ: സുമതി. മകൻ: അശ്വിത്​. സഹോദരങ്ങൾ: കണ്ണൻ, ശാരദ, മധു, പവിത്രൻ, രതീഷ്​, അജിത, രാജൻ, പരേതനായ നാരായണൻ. death sunilkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.