വോട്ടർ പട്ടിക അട്ടിമറിക്കാൻ ശ്രമംനടത്തുന്നു -എൽ.ഡി.എഫ്

കൊടുവള്ളി: വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ആക്ഷേപം ഉന്നയിക്കാനുമുള്ള തീയതി അവസാനിച്ചതോടെ പട്ടികയിൽ വൻ ക്രമക്കേട് വരുത്താനുള്ള ശ്രമമാണ് മുസ്​ലിം ലീഗ് നടത്തിയതെന്ന് എൽ.ഡി.എഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം ആരോപിച്ചു. വർഷങ്ങൾക്കുമുമ്പ് വിവാഹം ചെയ്ത് പോയ സ്ഥലത്തില്ലാത്തവരെയും വിവിധ ഡിവിഷനുകളിലെ ലീഗ് നേതാക്കളടക്കമുള്ള വോട്ടർമാരെയും മറ്റ് ഡിവിഷനിലേക്ക് മാറ്റിച്ചേർക്കാൻ കൊടുത്തിരിക്കുകയാണ്. ആറങ്ങോട് ഡിവിഷനിലെ മുത്തമ്പലത്തെ മുശാരിയിടം-തച്ചോട്ടമ്മൽ പ്രദേശത്തെ നൂറിലധികം വോട്ടർമാ​െരയാണ് അവർ അറിയാതെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഇലക്​ഷൻ സൈറ്റ് പരിശോധിച്ചപ്പോഴാണ് ഒരു പ്രദേശത്തെ ജനങ്ങളെയാക്കെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റാൻ അപേക്ഷ കൊടുത്തതായി മനസ്സിലായത്. വോട്ടർമാർ ഇതോടെ സെക്രട്ടറിക്കും ഇലക്​ഷൻ കമീഷനും പരാതി നൽകിയിരിക്കുകയാണ്. വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള മുസ്​ലിം ലീഗ് നീക്കത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ഒ.പി.ഐ കോയ അധ്യക്ഷത വഹിച്ചു. കെ. ബാബു, കെ.ടി. സുനി, പി.ടി.സി. ഗഫൂർ, സി.എം. ബഷീർ, മാതോലത്ത് അബ്​ദുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.