ഓണക്കിറ്റ്​ വിതരണം

കൊടിയത്തൂർ: ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ 'ഒപ്പം' പദ്ധതി മുഖേനയുള്ള ഓണക്കിറ്റുകൾ വിതരണം നടത്തുന്നതിന്​ പി.ടി.എ പ്രസിഡൻറ്​ സി.വി. അബ്​ദുറസാഖിന് പ്രിൻസിപ്പൽ വി. കോയട്ടി കൈമാറി. എസ്.എം.സി ചെയർമാൻ വി.പി. ശശി, വൈസ് ചെയർമാൻ കെ. ശരീഫ്, പ്രോഗ്രാം ഓഫിസർ കെ.സി. ജമാൽ, സ്​റ്റാഫ് ​െസക്രട്ടറി ബിജു, സന്തോഷ് ജോർജ് എന്നിവർ സംബന്ധിച്ചു. കൊടിയത്തൂർ: തോട്ടുമുക്കം സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ എൻ.എസ്.എസ് യൂനിറ്റി​ൻെറ 'ഒപ്പം' പദ്ധതിയുമായി യോജിച്ചാണ് തോട്ടുമുക്കം സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച്‌ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ എൻ. ഉമ്മർ, പി.ടി.എ പ്രസിഡൻറും വാർഡ് അംഗവുമായ സണ്ണി വെള്ളാഞ്ചിറ, എൻ.എസ്.എസ് ഓഫിസർ മനു ബേബി, അധ്യാപകരായ ലിൻസി അഗസ്​റ്റിൻ, ജിനോ മാത്യു, സോബിൻ ജോയ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.