ഗുരുസ്പർശം പദ്ധതി: പഠനോപകരണ വിതരണം

മുക്കം: കെ.പി.എസ്.ടി.എയുടെ ഗുരുസ്​പർശം പദ്ധതിയുടെ ഭാഗമായി കോവിഡ് അതിജീവനത്തിന് മുക്കം ഉപജില്ലയിൽ ഒരുലക്ഷം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുക്കം ഉപജില്ലതല വിതരണോദ്​ഘാടനം സംസ്ഥാന സമിതി അംഗം ഷാജു പി. കൃഷ്ണൻ നിർവഹിച്ചു. കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.പി.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി റോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. സിറിൽ ജോർജ് അധ്യക്ഷത വഹിച്ചു. സുധീർ കുമാർ, ബി. ഷെറീന, ഹെഡ്മാസ്​റ്റർ കെ. അബ്​ദുറസാഖ്, ഹർഷൽ പാഴൂർ എന്നിവർ സംസാരിച്ചു. ഇ.കെ. മുഹമ്മദലി സ്വാഗതവും ബൈജു ഇമ്മാനുവൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.