കോവിഡ്: സപ്ലൈകോ ഡിപ്പോ പാക്കിങ്​ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍

വടകര: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ താലൂക്കിലെ സപ്ലൈകോ ഡിപ്പോയുടെ കീഴിലുള്ള 11 പാക്കിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ താലൂക്കിലെ സൗജന്യ കിറ്റ് വിതരണം പ്രതിസന്ധിയിലായി. താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ലോകനാര്‍കാവിലെ സപ്ലൈകോ ഡിപ്പോയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ കിറ്റുകള്‍ ഉണ്ടാക്കുന്നതിലും റേഷന്‍ കടകളി​െലത്തിക്കുന്നതിലും താമസം ഉണ്ടായിരിക്കുകയാണ്. പകരം സംവിധാനത്തിലൂടെ ഡിപ്പോയുടെ പ്രവര്‍ത്തനവും പാക്കിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും കഴിയാവുന്നത്ര പുനരാരംഭിച്ച് വരുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ബാക്കി കിറ്റുകള്‍ കഴിയുന്നതും വേഗത്തില്‍ റേഷന്‍ കടകളിലെത്തിച്ചുവരുകയാണിപ്പോള്‍. ഈ മാസം കിറ്റുകള്‍ വാങ്ങിക്കാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം കിറ്റുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യമുണ്ടാവുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.