നന്മണ്ടയിൽ സൈനികനും ദമ്പതികളുമടക്കം മൂന്നുപേർക്ക് കോവിഡ്

നന്മണ്ട: അവധിക്ക് നാട്ടിലെത്തിയ പതിമൂന്നാം വാർഡിലെ സൈനികനും ചീക്കിലോട് സ്വദേശികളായ ദമ്പതികൾക്കും (43, 40) കോവിഡ് സ്ഥിരീകരിച്ചു. ചീക്കിലോട്ടെ യുവതി ജോലി ചെയ്യുന്ന 13ാം വാർഡി​െല സൂപ്പർ മാർക്കറ്റ് താൽക്കാലികമായി അടച്ചു. രോഗം ബാധിച്ചവരുമായോ കുടുംബാംഗങ്ങളുമായോ സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറൻറീനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 24ാം തീയതി മുതൽ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അധികൃതർ പറഞ്ഞു. മൂന്നു രോഗികളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ പതിനഞ്ചോളം പേരുടെ സ്രവ പരിശോധന ഞായറാഴ്ച ബീച്ച് ആശുപത്രിയിൽ നടക്കും. ഇവരുമായി സെക്കൻഡറി കോണ്ടാക്റ്റുമായി ബന്ധപ്പെട്ടവരുടെ പരിശോധന സെപ്റ്റംബർ മൂന്നിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.