സെർവർ തകരാർ; റേഷൻ വിതരണം ഏറെനേരം തടസ്സപ്പെട്ടു

കോഴിക്കോട്​: ബയോമെട്രിക്ക് സംവിധാനത്തി​ൻെറ ആധാർ ​െസർവർ നിശ്ചലമായതോടെ ശനിയാഴ്​ച രാവിലെ പലയിടത്തും റേഷൻ വിതരണം തടസ്സപ്പെട്ടു. പതിനൊന്നോടെ പരിഹരിക്കപ്പെ​െട്ടങ്കിലും നെറ്റ്്​വർക് സംവിധാനം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. റേഷൻ വ്യാപാരികൾ വൈഫൈ കണക്​ട്​ ചെയ്​താണ് വിതരണം പുനരാരംഭിച്ചത്. പല റേഷൻ കടകളിലും സാമൂഹിക അകലം പാലിക്കുന്നതിനും ഇത്​ തടസ്സമായി. അവധി ദിവസങ്ങളിലും കടകൾ തുറന്ന്​ റേഷൻ സാധനങ്ങൾ നൽകേണ്ടിവരു​േമ്പാൾ മതിയായ സൗകര്യം ഒരുക്കണമെന്ന്​ ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.