മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊന്നു

മഞ്ചേശ്വരം: മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസ -പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.30ഓടെയാണ് മരണം. മിയാപദവ് കെദുങ്ങാട്ടെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടിൽ രാത്രിയിൽ അണ്ണു ആയുധവുമായി ആക്രമണം നടത്തിയിരുന്നു. ഇതി​ൻെറ ഭാഗമായുണ്ടായ പ്രശ്നത്തെ തുടർന്നാണ് അണ്ണുവിന്​ അർധരാത്രി കുത്തേറ്റതെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. അണ്ണുവിൻെറ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും വിജേഷിനെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട കൃപാകര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.