സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമം

കോഴിക്കോട്: സോളിഡാരിറ്റിയുടെ പ്രാദേശിക ഘടകങ്ങളുടെ നേതാക്കളുടെ സംഗമം ഓണ്‍ലൈനായി സംഘടിപ്പിച്ചു. സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം നേതാക്കളാണ് പങ്കെടുത്തത്. ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്​തു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡൻറ്​ സലിം മമ്പാട്, ഡോ വി.എം നിഷാദ്, സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള, സംസ്ഥാന സെക്രട്ടറിമാരായ സി.ടി സുഹൈബ്, നൗഷാദ് സി.എ, ഡോ അലിഫ് ശുക്കൂര്‍, മുഈനുദ്ദീന്‍ അഫ്‌സല്‍, ജുമൈല്‍ പി.പി , കെ.സി അൻവർ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.