അന്തർസംസ്ഥാന തൊഴിലാളി താമസസ്ഥലത്ത് മരിച്ചനിലയിൽ

കൊടുവള്ളി: ആരാമ്പ്രത്ത് അന്തർസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ഉത്തർ പ്രദേശ് ലാലാബാഗ്‌ കനേട്ട സ്വദേശി മുഹമ്മദ് ഷാഹിദിനെ (49) മരിച്ചനിലയിൽ കണ്ടെത്തിയത്. ബാർബർ ഷോപ്പിലെ തൊഴിലാളിയാണ്​. സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്ന ഇദ്ദേഹം പ്രദേശത്ത് എത്തിയിട്ട് അഞ്ചു മാസമായി. രാവിലെ നേരം ഏറെ വൈകീട്ടും എഴുന്നേൽക്കാത്തതുകൊണ്ട് കെട്ടിടത്തിലെ മറ്റു തൊഴിലാളികൾ മുറിതുറന്ന് നോക്കിയപ്പോഴാണ്​ മരിച്ചനിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. ഗംഗാധരക്കുറുപ്പ് മഞ്ചേരി: മാനന്തവാടി ചാത്തലിംഗത്ത് ഗംഗാധരക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: പരേതയായ സുലോചനയമ്മ. മക്കൾ: സന്തോഷ് കുമാർ (ഫീനിക്സ് ഇലക്ട്രോപ്ലേറ്റേഴ്​സ്, മഞ്ചേരി), സുരേഷ് കുമാർ (ഇലക്ട്രീഷ്യൻ ).മരുമക്കൾ: നന്ദിനി, ഷിബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.