കോവിഡ്: കുരിയാടിയില്‍ പിടിച്ചുകെട്ടാന്‍ കഴിയുമോ?

-- ചേന്ദമംഗത്ത് നടത്തിയ പരിശോധനയില്‍ 61 പേരുടെ ഫലം നെഗറ്റിവ് വടകര: കഴിഞ്ഞ ഒരാഴ്ചക്കിടെ 186 പേര്‍ക്ക് കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് ചോറോട് പഞ്ചായത്തിലെ കുരിയാടി. ഏറെ ആശങ്ക നിലനില്‍ക്കുമ്പോഴും ചോറോട് പഞ്ചായത്തിലെ 17, 18 വാര്‍ഡുകളില്‍ മാത്രമാണ് സമ്പര്‍ക്ക വ്യാപനമെന്നോണം കോവിഡ് പടര്‍ന്നു പിടിച്ചത്. തൊട്ടടുത്ത, വടകര നഗരസഭയിലെ ഒന്നാം വാര്‍ഡായ കുരിയാടിലും 19 പോസിറ്റിവ് കേസുകളുണ്ട്. എന്നാല്‍, സമീപവാര്‍ഡുകളിലേക്ക് കടക്കാതെ ഇവിടെ തന്നെ, വൈറസിലെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ്​ ആരോഗ്യപ്രവര്‍ത്തകരും പൊലീസും. പുതിയ സാഹചര്യത്തില്‍ സമീപവാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുരിയാടിയില്‍ നടത്തിയ 100പേരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ബുധനാഴ്ച ലഭിക്കും. ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലത്ത് 100പേരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്നിരുന്നു. ഇതില്‍ തിങ്കളാഴ്ച ലഭിച്ച 61 പേരുടെ ഫലം നെഗറ്റിവാണ്. കുരിയാടി മേഖലയിപ്പോള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ൻമൻെറ്​ സോണിലാണുള്ളത്. തീരദേശമേഖലയായതിനാല്‍ അടുത്തടുത്ത്​ വീടുകളുണ്ടാവുന്നതും, മറ്റുമാണ് സമ്പര്‍ക്ക സാധ്യത വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. നിലവില്‍ പോസിറ്റിവായ മുഴുവന്‍ പേരുടെയും സമ്പര്‍ക്കപ്പട്ടിക തയാറാക്കി പരിശോധന ക്യാമ്പുകള്‍ നടത്താനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ, പോസിറ്റിവാകുന്നവരുടെ കുടുംബാംഗങ്ങളെ പ്രഥമ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും പരിശോധനക്കു മുമ്പുതന്നെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.