പുറ്റംപൊയിലിൽ പ്രവാസിയുടെ നിർമാണത്തിലുള്ള വീടിനുനേരെ ആക്രമണം

പേരാമ്പ്ര: പുറ്റംപൊയിലിൽ പ്രവാസിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ കയറി അജ്ഞാതർ വൻ നാശനഷ്​ടം വരുത്തി. പുറ്റംപൊയിൽ റിയാസി​ൻെറ വീടിനു നേരെയാണ് അർധരാത്രി ആക്രമണം നടന്നത്. വാതിൽ തകർത്ത് അകത്തുകടന്ന അക്രമിസംഘം മരത്തി​ൻെറ ആറു കട്ടിളകൾ, ഇരുമ്പി​ൻെറ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിനശിപ്പിച്ചു. ചില സാധനങ്ങൾ കവർച്ച നടത്തിയതായും വീട്ടുകാർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ റിയാസ് നാട്ടിലെ പല പ്രശ്നങ്ങളിലും രൂക്ഷമായി പ്രതികരിക്കാറുണ്ട്. ഈ വിദ്വേഷമാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. പേരാമ്പ്ര പൊലീസ് എത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.